രമ്യക്കെതിരായ പരാമർശം: തോൽവി ഉറപ്പായപ്പോൾ സി.പി.എമ്മിന് സമനില തെറ്റി -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ആലത്തൂർ ‍യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍റെ മോശം പ്രസ്താവന പ്രതിഷേധാർഹമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണം. പ്രസ്താവന പിൻവലിച്ച് സി.പി.എം മാപ്പ് പറയണം. തോൽവി ഉറപ്പായപ്പോൾ സമനില തെറ്റിയത് പോലെയാണ് പാർട്ടി പെരുമാറ്റം. സ്വബോധമുള്ളവർ ഇത്തരം പ്രസ്താവന നടത്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രാഹുൽ ഗാന്ധി ന്യൂനപക്ഷ മണ്ഡലം തേടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട പ്രസ്താവനക്കെതിരെയും ഉമ്മൻചാണ്ടി പ്രതികരിച്ചു. മോദിയുടെ മനോനില തെറ്റി. മോദി പറഞ്ഞ കണക്കുകൾ തെറ്റാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിന് വോട്ടഭ്യർഥിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

പത്രിക സമർപ്പിച്ച ശേഷം മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു മോശം പരാമർശം​. പത്രിക സമർപ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട്​ കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന്​ അറിയില്ലെന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം. വിജയരാഘവ​​​​​ന്‍റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Full View
Tags:    
News Summary - A Vijayaraghavan Hate Statement Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT