ഉത്തര​ക്കടലാസ്​ വിവാദത്തിൽ വിജയരാഘവൻ; ‘ഉത്തരം എഴുതാത്തത്​ വെറും വെള്ളക്കടലാസ്​’

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​രം എ​ഴു​താ​ത്ത ഉ​ത്ത​ര​ക്ക​ട​ലാ​സ്​ വെ​റും വെ​ള്ള ക​ട​ലാ​സാ​ണെ​ന്ന്​ എ​ൽ.​ഡി.​ എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സ്​ പ്ര​തി​യു​ടെ വീ​ ട്ടി​ൽ​നി​ന്ന്​ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം പ​രാ​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​രം എ​ഴു​തി​യ ക​ട​ലാ​സാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സ്.

എ​ഴു​താ​ത്ത​ത്​ വെ​റും വെ​ള്ള​ക്ക​ട​ലാ​സ്​ ആ​ണെ​ന്ന​തു​പോ​ലും തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് ചാ​ന​ലു​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന്​ കേ​ര​ള ​ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​ഒ.​എ) ന​ട​ത്തി​യ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ നി​ര​വ​ധി ക​ഥ​ക​ൾ ഇ​റ​ക്കി.

വ​ഴി​യേ​പോ​കു​ന്ന​വ​രെ​പ്പോ​ലും ഖ​ദ​റി​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​െ​ല​ത്തി​ച്ചു. കെ.​എ​സ്.​യു സ​മ​ര​ത്തി​ന് മാ​ധ്യ​മ​ങ്ങ​ൾ സ​ഹാ​യം ന​ൽ​കി. സം​സ്ഥാ​ന​ത്ത് 33 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് വെ​ട്ടി​നു​റു​ക്കി​യ​തെ​ന്ന് ഓ​ർ​ക്ക​ണം. അ​തി​നേ​ക്കാ​ൾ വ​ലി​യ വെ​ട്ടി​നു​റു​ക്ക​ലാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ചെ​യ്ത​ത്. മു​ത​ലാ​ളി​മാ​രി​ൽ​നി​ന്ന് ശ​മ്പ​ളം കി​ട്ടു​ന്ന​തി​നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കേ​ര​ളം ശ​രി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ പ​ട​ച്ചു​വി​ടു​ന്ന ക​ള്ള​ക്ക​ഥ​ക​ൾ​ക്ക് മു​ന്നി​ൽ ഇ​ട​തു​പ​ക്ഷം മു​ട്ടു​മ​ട​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​ജി.​ഒ.​എ സൗ​ത്ത് ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​ടി. ശ്രീ​ല​ത​കു​മാ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. ര​ഘു​ലാ​ൽ, എം. ​ഷാ​ജ​ഹാ​ൻ, കെ. ​സു​രേ​ഷ്കു​മാ​ർ, പി.​എ​സ്. പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - A. Vijayaraghavan in university college row-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.