വീരാജ്പേട്ട: വിേൻറജ് കാറുകൾ വിപുലമായി ശേഖരിച്ച് അതിെൻറ പ്രദർശനവില്ലേജ് തന്നെ ഒരുക്കി ശ്രദ്ധേയനായ സിദ്ധാപുരത്തെ മലയാളി വ്യവസായിയും കോഫിപ്ലാൻററുമായ പി.സി. അഹമ്മദ് കുട്ടി ഹാജി (70) മരം കടപുഴകിവീണ് മരിച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് കുടക് മേഖലയെ ദുഃഖത്തിലാഴ്ത്തിയ ദാരുണസംഭവം.
കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ അഹമ്മദ് കുട്ടി ഹാജി നെല്ലിഹുദിക്കേരിയിലെ തെൻറ ‘മുബാറക്’ എസ്റ്റേറ്റിെൻറ ഗേറ്റിന് സമീപം കാർ നിർത്തി തൊഴിലാളികളുമായി സംസാരിക്കവെ തൊട്ടടുത്ത ‘പിേൻറാ’ എസ്റ്റേറ്റിലെ വന്മരം കടപുഴകിവീഴുകയായിരുന്നു. മരത്തിെൻറ കൊമ്പ് നെറുകയിൽ പതിച്ച് അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം മടിക്കേരി ‘പി.സി നിവാസി’ൽ പൊതുദർശനത്തിന് വെച്ചു.
പിന്നീട് സ്വദേശമായ കാഞ്ഞിരോടിലേക്ക് കൊണ്ടുപോയി. ഭാര്യ: മായൻകുട്ടി ഹാജിയുടെ മകൾ ഹലീമ. മകൻ: പി.സി. അഷ്റഫ് (സിദ്ധാപുരം ഹാർഡ്വെയേഴ്സ് ഉടമ). വർഷങ്ങൾക്കു മുമ്പ് കച്ചവടത്തിനും മറ്റു ആവശ്യങ്ങൾക്കുമായി കുടകിലേക്ക് കുടിയേറിയ കുരിപ്പൻ മമ്മാലിക്കയുടെ മൂന്ന് മക്കളിൽ ഒരാളാണ് അഹമ്മദ്കുട്ടി ഹാജി. കോൺഗ്രസ് നേതാവും വ്യവസായിയുമായ പി.സി. ഹസയിനാർ ഹാജി, പി.സി. കുഞ്ഞമ്മദ് എന്നിവർ സഹോദരങ്ങളാണ്.
കുടക് ടൂറിസം മേഖലയിൽ അഹമ്മദ്കുട്ടി ഹാജിയുടെ വിേൻറജ് കാർ പ്രദർശനഗ്രാമം പ്രസിദ്ധമാണ്. അത്യപൂർവമായ കാർശേഖരണത്തിലൂടെ ദേശീയ വിേൻറജ്കാര് ഒാണേഴ്സ് വിങ് മെംബര്‍ഷിപ്പ് നേടി. അമ്പതോളം ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ പഴയ മോഡലുകളും ഇവിടെയുണ്ട്. വർഷങ്ങൾക്കു മുമ്പ് കുടകിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും അഹമ്മദ്കുട്ടി ഹാജി നിറസാന്നിധ്യമായിരുന്നു. ഡി.സി.സി മെംബർ, മേഖല കോൺഗ്രസ് വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനോടുള്ള ആദരസൂചകമായി സിദ്ധാപുരം ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.