തിരുവനന്തപുരം: ആരോഗ്യവകുപ്പിെൻറ വിവിധ ഐ.ടി സേവനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് വിവരസാങ്കേതിക വിദ്യയില്‍ യോഗ്യത നേടിയവരെയും താൽപര്യമുള്ളവരെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും വെർച്വല്‍ ഐ.ടി കേഡർ രൂപവത്കരിക്കുന്നു.
വിവര സാേങ്കതികവിദ്യയിൽ പ്രാവീണ്യവും ആഭിമുഖ്യമുള്ള സർക്കാർ ജീവനക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി ഇ-ഗവേണൻസ് പദ്ധതി നടത്തിപ്പിെൻറ ചുമതല നൽകുകയാണ് ലക്ഷ്യം. ജീവനക്കാർ അവർ ജോലി ചെയ്യുന്ന വകുപ്പിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമേയാകും ഇ-ഗവേണൻസ് പദ്ധതി പ്രവർത്തനങ്ങളും നടപ്പാക്കുക.
വിവര സാേങ്കതികവിദ്യയിൽ മതിയായ പ്രാവീണ്യമില്ലാത്ത ഉദ്യോഗസ്ഥരുടെ അഭാവം മൂലം വിവിധ ഐ.ടി പദ്ധതികൾ നടപ്പാക്കാൻ സ്വകാര്യ ഏജൻസികളെ സമീപിക്കേണ്ട സ്ഥിതിയുണ്ട്. ഇൗ ഏജൻസികൾക്ക് വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചോ സേവനങ്ങളുടെ സ്വഭാവത്തെക്കുറിച്ചോ ഫയലിങ് രീതികളെക്കുറിച്ചോ അവഗാഹമില്ലാത്തതിനാൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.