പറവൂർ: ഭീകരവാദ പ്രവർത്തനങ്ങളും ഫാഷിസവും വർധിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളും മാനവികതയും കാത്തു സൂക്ഷിക്കേണ്ടതിെൻറ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് സൗഹൃദ ഗൃഹ സന്ദർശനത്തിെൻറ ഭാഗമായി വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഭാരവാഹികൾ.
മൂന്നു പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ‘ജീവിതം എന്തിനു വേണ്ടി’ എന്ന ലഘു കൃതി മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് മൂന്നു വർഷമായി വിതരണം ചെയ്തുവരുന്നു. ഒരു വർഷമായി വിതരണം ചെയ്യുന്ന ‘ഐ.എസ് മതനിഷിദ്ധം മാനവ വിരുദ്ധം’ആണ് മറ്റൊന്ന്. മൂന്നാമത്തേത് ആഗസ്റ്റ് 14, 15 തീയതികളിൽ വിതരണം ചെയ്ത ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്നതാണ്. ഇവയിലൊന്നും മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശങ്ങളല്ല, ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷ്ട ശക്തികളെ തിരിച്ചറിയണമെന്ന ആഹ്വാനമാണുള്ളത്.
പ്രദേശത്തെ മുഴുവൻ വീടുകളും കയറി എന്ന് ഉറപ്പാക്കാൻ ഗൂഗിൾ മാപ് ഉപയോഗിച്ചതു പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് മതനിരപേക്ഷതയെ ദുർബലപ്പെടുത്താനേ സഹായിക്കൂ. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്നും ഭാരവാഹികളായ വി.എം. ജാബിർ , മുഹമ്മദ് അലി കൊച്ചി എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.