വഞ്ചിയൂര്‍ വിഷ്ണുവധം: 13 ആര്‍.എസ്.എസുകാര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ നേരിട്ട 13 ആര്‍.എസ്.എസുകാര്‍ കുറ്റക്കാരെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടത്തെി. കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ്കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവരാണ് കുറ്റക്കാര്‍. ഇവരുടെ ശിക്ഷ ശനിയാഴ്ച വിധിക്കും.

ഇവരില്‍ ഹരിലാല്‍ ഒഴികെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, ലഹള, ഗുരുതര പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങളാണ് കണ്ടത്തെിയത്. ഹരിലാലിനെതിരെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കുറ്റമാണ് കണ്ടത്തെിയത്.

ആര്‍.എസ്.എസ് ജില്ല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരെന്ന് കണ്ടത്തെിയപ്പോള്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച 16ാം പ്രതി ഷൈജു എന്ന അരുണ്‍കുമാറിനെ കുറ്റക്കാരനല്ളെന്ന് കണ്ട് കോടതി വിട്ടയച്ചു. കേസിലെ മൂന്നാം പ്രതി രഞ്ജിത്ത് വിചാരണ ആരംഭിക്കുംമുമ്പെ കൊല്ലപ്പെട്ടു. 14ാം പ്രതിയായ ആസാം അനി ഇപ്പോഴും ഒളിവിലാണ്.

രാഷ്ട്രീയവൈരത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2008 ഏപ്രില്‍ ഒന്നിനായിരുന്നു സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ബൈക്കിലത്തെിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു.

കൊലപാതക വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനം തെരഞ്ഞെടുക്കാന്‍ കാരണം. ഹൈകോടതി നിര്‍ദേശത്തെതുടര്‍ന്ന് ഏഴുമാസംകൊണ്ടാണ് വിചാരണ നടപടി പൂര്‍ത്തിയായത്. വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖയും 65 തൊണ്ടി മുതലും തെളിവായി സ്വീകരിച്ചു.

 

Tags:    
News Summary - vishnu murder: accused found guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.