തൃശൂർ: വിയ്യൂർ ജയിലിൽ തടവുകാരുടെ സെല്ലിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തത് പതി വ് സംഭവം മാത്രം. ഡി.ഐ.ജി അടക്കമുള്ളവരുടെ മുഴുസമയ നിരീക്ഷണം ഉണ്ടെങ്കിലും വിയ്യൂർ ജ യിലിെൻറ ഭരണം മുഴുവൻ ക്രിമിനൽ സംഘങ്ങൾക്കാണ്.
ഒരു വർഷത്തിനിെട വിയ്യൂരിൽ തടവു കാർ തമ്മിലുണ്ടായ സംഘർഷവും കഞ്ചാവ് പിടികൂടിയതുമുൾപ്പെടെ നിരവധി സംഭവങ്ങളുണ്ടായിട്ടും പൊലീസിലെത്തിയത് വിരലിലെണ്ണാവുന്നവ മാത്രം. ഇതിലാകട്ടെ, തുടർനടപടികളുണ്ടായില്ല.
ജയിലിലെ സംഘർഷങ്ങൾക്ക് പഴക്കമുണ്ടെങ്കിലും രൂക്ഷമായത് ടി.പി.കേസിലെ പ്രതികൾ എത്തിയേതാടെയാണ്. ജയിൽ ഭരണം കൊടിസുനിയും കിർമാണിയും ഷാഫിയും അടക്കമുള്ളവരായിരുന്നു. ക്രിമിനലുകൾക്ക് സൗകര്യമൊരുക്കി ജീവനക്കാരും നിന്നതോടെ ജയിൽ ഗുണ്ടാസംഘങ്ങളുടെ തറവാട് പോലെയായി. കോഴിക്കോട് ജയിലിലെ മൊബൈൽ ഫോൺ, സമൂഹമാധ്യമ ഉപയോഗം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ടി.പി കേസിലെ പ്രതികളെ വിയ്യൂരിലേക്ക് മാറ്റിയത്.കിട്ടിയത് കൂടുതൽ സ്വാതന്ത്ര്യം.
സഹതടവുകാരോട് കയർക്കുക, മർദിക്കുക, ഇവരിലൂടെ ലഹരി വസ്തുക്കൾ ജയിലിൽ എത്തിക്കുക, ഇവർക്ക് തന്നെ വിൽക്കുക തുടങ്ങി നിരവധിയാണ് പരാതികൾ. കഞ്ചാവ് കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മർദനമേറ്റ സഹതടവുകാരൻ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ കർശന നിർദേശം ജീവനക്കാർക്ക് നൽകിയെങ്കിലും ഒന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.