തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം അദാനിക്ക് നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ഉദ്യോഗസ്‌ഥരെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ തുറമുഖമന്ത്രി കെ.ബാബുവും ചേർന്ന് വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നൽകി. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് വന്നതോടെ, കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.