തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഉപവാസസമരം തുടങ്ങി. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസം നടക്കുന്നത്.
തുറമുഖ കവാടത്തിലെ ഉപവാസ സമരത്തിൽ ആറു പേരാണ് പങ്കെടുക്കുന്നത്. പാളയം പള്ളി ഇമാം വി.പി. സുഹൈൽ മൗലവി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാവർത്തിക്കുന്ന ലത്തീൻ അതിരൂപത തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
തീരശോഷണത്തില്‍ വീട് നഷ്ടപ്പെട്ടവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കണം, മതിയായ നഷ്ടപരിഹാരം നൽകി ഇവരെ പുനരധിവസിപ്പിക്കണം, മണ്ണെണ്ണ വില വർധന പിന്‍വലിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ ഇടപെടണം, തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥ മുന്നറിയിപ്പുകൾമൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ലത്തീൻ അതിരൂപത ഉയർത്തുന്നത്. ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്നാണ് നിലപാട്.
അതേസമയം, തുറമുഖ നിർമാണം നിർത്തിവെക്കണമെന്നതൊഴികെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന നിലപാടാണ് സർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.