കായലിൽ ചാടിയ സി.പി.എം നേതാവ്​ വി.കെ കൃഷ്​ണ​​െൻറ മൃതദേഹം കണ്ടെത്തി

കൊച്ചി: കായലിൽ ചാടിയ സി.പി.എം നേതാവ്​ വി.കെ കൃഷ്​ണ​​​​െൻറ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്തു നിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത്​ പ്രസിഡൻറായിരുന്നു വി.കെ കൃഷണൻ. വൈപ്പിനിൽ നിന്ന്​ ഫോർട്ട്​ കൊച്ചിയിലേക്ക്​ ബോട്ടിൽ സഞ്ചരിക്കവെ സഹയാത്രിക​​​െൻറ​ കൈയിൽ ആത്​മഹത്യാ കുറിപ്പ്​ നൽകിയ ശേഷം കായലിൽ ചാടുകയായിരുന്നു. 

തന്നെ പാർട്ടിയിൽ നിന്ന്​ പുകച്ച്​ പുറത്താക്കാൻ എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നുവെന്നായിരുന്നു കത്തി​െല ആരോപണം. താൻ തെറ്റുകളുടെ കൂമ്പാരമാണെന്നും കത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പഞ്ചായത്തിൽ കോൺഗ്രസ്​ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചതി​െന തുടർന്ന്​അദ്ദേഹത്തിന്​ പ്രസിഡൻറ്​ സ്​ഥാനം നഷ്​ടമായിരുന്നു. 

Tags:    
News Summary - VK Krishnan - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.