'ഇത്​ സർക്കാർ നിർമിച്ചതല്ല; ഞങ്ങൾ കൂലിപ്പണി ചെയ്​തുണ്ടാക്കിയതാണ്​'; എം.എൽ.എ പോസ്​റ്റ്​ പിൻവലിച്ചു

തിരുവനന്തപുരം: ഫേസ്​ബുക്കിൽ സജീവമായി ഇടപെടുന്ന രാഷ്​ട്രീയ നേതാക്കളിൽ ഒരാളാണ്​ വട്ടിയൂർകാവ്​ എം.എൽ.എ വി.കെ പ്രശാന്ത്​. എന്നാൽ ഫേസ്​ബുക്കിലിട്ട പുതിയ പോസ്​റ്റ്​ എൽ.ഡി.എഫ്​ എം.എൽ.എയെ പുലിവാല്​ പിടിപ്പിച്ചു.


ലൈഫ്​ മിഷൻ പദ്ധതിയിലൂടെ നിർമിച്ചതാണെന്ന സൂചനയോടെ 'നമ്മുടെ സർക്കാർ' എന്ന ക്യാപ്​ഷനോടെ വി.കെ പ്രശാന്ത്​ ഒരു വീടി​െൻറ ചിത്രം പോസ്​റ്റ്​ ചെയ്​തു. എന്നാൽ ഇത്​ സർക്കാർ തന്ന വീടല്ല, ഞങ്ങൾ കൂലിപ്പണി ചെയ്​തുണ്ടാക്കിയ വീടാണെന്ന കമൻറുമായി വീട്ടുകാരൻ തന്നെ എത്തി. വൈകാതെ എം.എൽ.എ പോസ്​റ്റ്​ പിൻവലിച്ചു.ചിത്രത്തിലിള്ളത്​ ത​െൻറ അമ്മയും അച്ഛനുമാണെന്നും യുവാവ്​ ചൂണ്ടിക്കാട്ടി.


വീട്ടുകാരനാണെന്ന്​ അവകാശപ്പെട്ട യുവാവ്​ കഴിഞ്ഞ വർഷം മറ്റൊരു ​ഗ്രൂപ്പിലിട്ട ചിത്രമായിരുന്നു അത്​. 217000ത്തോളം ലൈക്കുകൾ പ്രസ്​തുത ​പോസ്​റ്റിന്​ ലഭിച്ചിരുന്നു. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീടാണെന്നാണ്​ യുവാവി​െൻറ വാദം. വിഷയത്തിൽ എം.എൽ.എയുടെ വിശദീകരണം വന്നിട്ടില്ല. 




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.