'പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ല'; സരിന്റെ സ്ഥാനാർഥി ചർച്ചക്കിടെ ഒളിയമ്പുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.സരിൻ ഇടതുസ്വതന്ത്ര സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ ​സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ലെന്നാണ് സനോജിന്റെ ഫേസ്ബുക് പോസ്റ്റ്. സരിൻ ഇടത് സ്ഥാനാർഥിയാവുമെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർഥിയാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയും അഭ്യൂഹങ്ങൾ തള്ളിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തുമെന്നും സരിൻ നിലപാട് വ്യക്തമാക്കിയാൽ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിലപാട് ഉണ്ടാവുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതോടെയാണ് പി. സരിൻ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടിക്കെതിരെ പി. സരിൻ വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സരിൻ സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.


Full View

Tags:    
News Summary - VK Sanoj against palakkad candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.