തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ കടുത്ത അതൃപ്തിയുമായി കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. പുനഃസംഘടനയെ കുറിച്ച് തന്നോട് ആരും ചർച്ച ചെയ്തില്ലെന്ന പരസ്യ പ്രതികരണം സമൂഹ മാധ്യമങ്ങളിലൂടെ സുധീരൻ നടത്തുകയും ചെയ്തു. പിന്നാലെ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ അനുനയവുമായി സുധീരെൻറ വീട്ടിലെത്തി.
അധ്യക്ഷ പട്ടികയിലെ വിയോജിപ്പ് സുധീരൻ അറിയിച്ചു. അഭിപ്രായങ്ങൾ കേട്ടില്ല. ചർച്ചയിൽ നിന്നുൾപ്പെടെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും കേട്ടാകും പുനഃസംഘടനയെന്ന് സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡൻറുമാരുടെ സാധ്യതാപട്ടിക ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ കെണ്ടന്നും പട്ടിക തയാറാക്കുന്ന ഒരു ഘട്ടത്തിലും ആരും തന്നോട് ആശയവിനിമയം നടത്തിയില്ലെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിനുമുമ്പ് ചേർന്ന നേതൃയോഗത്തിൽനിന്ന് താനുൾപ്പെടെ മുൻ കെ.പി.സി.സി പ്രസിഡൻറുമാരിൽ പലരും ഒഴിവാക്കപ്പെടുകയും ചെയ്തെന്നും സുധീരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.