തിരുവനന്തപുരം: ‘പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി’ എന്ന ക്രൂരമനോഭാവത്തോടെ ഗ്രൂപ് കിടമത്സരം പാരമ്യത്തിൽ എത്തിയിരിക്കുകയാെണന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കാൻ ശ്രമിക്കാതെ കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്. ഇതിനായി ഗ്രൂപ്പുകൾ ഒഴുക്കുന്നത് കോടികളാണ്. നല്ല പ്രവർത്തകർക്ക് കടന്നുവരാൻ പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളെതന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. ‘എെൻറ ബൂത്ത് എെൻറ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എെൻറ ഗ്രൂപ് എെൻറ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് പൂർണമായി കാര്യങ്ങളെത്തി. ഗ്രൂപ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിെൻറ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
രാഹുൽ ഗാന്ധിയും എ.കെ. ആൻറണിയും മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ് നേതാക്കൾ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്ചെയ്തികളിൽനിന്ന് ഗ്രൂപ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂ എന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.