കാസർകോട്: ലോക്സഭയായാലും നിയമസഭയായാലും തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടു തൽ അവസരം കിട്ടണെമന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ജില്ലയിൽ പരിപാടി കളിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം കാസർകോട് ഗെസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകര ോട് സംസാരിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് നല്ലതാണ്.
അത് എ.െഎ. സി.സിയോ ഹൈകമാേൻഡാ ചർച്ചചെയ്തിട്ടില്ല. തീരുമാനിക്കേണ്ടത് ഉമ്മൻ ചാണ്ടി തന്നെയാണ്. മുസ്ലിംലീഗും കേരള കോൺഗ്രസും (എം) കൂടുതൽ സീറ്റുകളാവശ്യപ്പെടുന്നത് സ്വാഭാവികമാണ്. ഫലം എന്തായിരിക്കുമെന്ന് അവർക്കുതന്നെ അറിയാം. മുൻകാലങ്ങളിലെ രീതിയിൽതന്നെ ഇതുസംബന്ധിച്ച് യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച നിലപാടുകൾ വളരെ മുമ്പുതന്നെ വ്യക്തമാക്കിയതാണ്. നേതൃത്വത്തിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് മത്സരിക്കേണ്ടിവന്നത്.
ഹാരിസൺ ഭൂമി നിയമവിരുദ്ധമായി കൈവശംവെക്കുകയും കൈമാറുകയും ചെയ്തവർക്ക് ഉടമസ്ഥാവകാശം നൽകാനുള്ള ശ്രമത്തിെൻറ ഭാഗമാണ് കരം വാങ്ങാനുള്ള സർക്കാർ തീരുമാനം.
സംസ്ഥാനതാൽപര്യം ബലികഴിച്ചാണ് കേസിൽ റവന്യൂ,-നിയമ സെക്രട്ടറിമാർ നിലകൊണ്ടത്. അവരെ സ്ഥാനത്തുനിന്ന് നീക്കണം. ഭൂപരിഷ്കരണം നടത്തിയെന്ന് ഉൗറ്റംകൊള്ളുന്ന രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾക്കൊള്ളുന്ന സർക്കാറാണ് ഭൂമാഫിയ സംഘങ്ങൾക്കുവേണ്ടി സർക്കാറിെൻറയും ജനങ്ങളുടെയും താൽപര്യം ബലികഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.