കരിമണൽ ഖനനാനുമതി നീക്കത്തിൽനിന്ന് പിൻമാറണം; മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കരിമണൽ കമ്പനിക്ക് ഖനനാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽനിന്നും പിന്ത ിരിയണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇടതു മുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണിതെന്നും നീക്കത്തിൽനിന്ന് പിൻമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പ്രകൃതിക്ഷോഭത്തിൽനിന്നും പാഠം ഉൾക്കൊള്ളാതെ തീരദേശത്തിന്‍റെ ആവാസ വ്യവസ്ഥക്കും ജനജീവിതത്തിനും കനത്ത ആഘാതമേൽപ്പിക്കുന്ന ഇത്തരം നടപടികൾ ആപൽക്കരമാണ്.

കരിമണൽ-ക്വാറി-മദ്യ-ഭൂമാഫിയകളുടെ വക്താക്കളും സംരക്ഷകരും ആയി മാറിയ ഈ സർക്കാർ ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിനും തീരാ കളങ്കമാണെന്നും കത്തിൽ സുധീരൻ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - vm sudheeran letter to pinarayi vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.