തിരുവനന്തപുരം: പാതയോരത്തെ മദ്യവിൽപന ശാലകൾ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ നിയമോപദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ദേശീയ, സംസ്ഥാന പാതകൾക്ക് സമീപമുള്ള മദ്യവിൽപന ശാലകൾ മാറ്റുന്ന കാര്യത്തിൽ മുകുൾ റോത്തഗി നൽകിയ നിയമോപദേശം തെറ്റാണ്. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് അറ്റോർണി ജനറൽ ചെയ്യുന്നത്. അതിനാൽ എ.ജി പദവി മുകുൾ റോത്തഗി രാജിവെക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ദേശീയ, സംസ്ഥാന പാതയോരെത്ത ഹോട്ടലുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളും ബിയർ-വൈൻ പാർലറുകളും മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ദേശീയ, സംസ്ഥാന പാതകളോട് 500 മീറ്റർ ദൂരപരിധിയിൽ മദ്യശാല പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ഈ തീരുമാനം സ്വീകരിച്ചത്.
ദൂരപരിധി പ്രകാരം പാതയോരത്ത് പ്രവർത്തിക്കുന്ന ബിയർ-വൈൻ പാർലറുകളും ബാറുകളും പൂേട്ടണ്ടി വരുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാൽ, അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ നിയമോപദേശം അംഗീകരിച്ച് ഇവ ഇപ്പോഴത്തെ സ്ഥലത്തുതന്നെ തുടരാനാണ് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളോടു ചേർന്ന് മാത്രമാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ഫോർസ്റ്റാർ വരെയുള്ള ബാറുകൾ കഴിഞ്ഞ സർക്കാറിൻെറ അവസാനകാലത്ത് പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.