രാജ്യസഭ സീറ്റ് വിഷയത്തിൽ തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുധീരന്‍ അഭ്യർഥന നടത്തിയത്.

എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്‍റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും സുധീരന്‍ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ആന്‍റണിക്ക് പകരം മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി.ടി. ബല്‍റാം തുടങ്ങിയവരുടെ പേരുകള്‍ സജീവമാണ്.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

Tags:    
News Summary - VM Sudheeran says his name should not be dragged out in the Rajya Sabha seat issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.