തിരുവനന്തപുരം: തിരുവനന്തപുരം: തൊഴില്‍വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ത്രികക്ഷിയോഗങ്ങളിലും അന്താരാഷ്ട്രതലത്തിലുള്ള സമ്മേളനങ്ങളിലും ഐ.എന്‍.ടി.യു.സി.ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്‍െറ നടപടി അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
നെഹ്റുവിന്‍െറ കാലംമുതല്‍ കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളിരക്ഷാനിയമങ്ങളെ അട്ടിമറിച്ച് കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാനുള്ള മോദിസര്‍ക്കാറിന്‍െറ നടപടികള്‍ക്കെതിരെ ദേശീയതലത്തില്‍ നടന്നുവരുന്ന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് ഐ.എന്‍.ടി.യു.സിയാണ്.ഇതിലുള്ള ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് ഐ.എന്‍.ടി.യു.സിക്കെതിരായ നടപടിയെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.