തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുന്നതിനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കോവിഡ് വ്യാപനത്തിെൻറ ആക്കംകൂട്ടാനേ ഇത് ഇടവരുത്തൂ. 64 ദിവസത്തെ ലോക്ഡൗണ്‍ കാലയളവില്‍ മദ്യവില്പനശാലകള് സമ്പൂർണമായി അടഞ്ഞുകിടന്നതുമൂലം നമ്മുടെ സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. സര്‍ക്കാറിെൻറ തെറ്റായ ഇൗ സമീപനം തിരുത്തിയേ മതിയാകൂ. മദ്യം ഉപയോഗിച്ചിരുന്നവര്തന്നെ ലോക്ഡൗണ്‍കാലത്ത് അതില്‍നിന്ന് പിന്മാറിയതും അതിെൻറ ഫലമായി അവരുടെ കുടുംബങ്ങള്‍ക്ക് 3200 കോടി രൂപ സമ്പാദിക്കാനായതും ആധികാരിക പഠനങ്ങളില്ത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ 'അഡിക് ഇന്ത്യ'യുടെ പഠന റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്.
മദ്യ ഉപഭോഗം ഇല്ലാതായതിനെത്തുടര്‍ന്ന് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതും സംസ്ഥാന പൊലീസിെൻറ കീഴിലുള്ള ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്. മദ്യകുത്തക കമ്പനികളുടെയും മദ്യലോബിയുടെയും താല്പര്യ സംരക്ഷണത്തിനുപകരം ജനനന്മക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാറിെൻറ ബാധ്യത നിറവേറ്റണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.