തിരുവനന്തപുരം: ഒന്‍പതാം സഹകരണ കോണ്‍ഗ്രസിന് പുതിയ ആശയ പ്രപഞ്ചം സൃഷ്ടിക്കാനാവുമെന്ന്്്് മന്ത്രി വി.എന്‍ വാസവന്‍. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സഹകരണ കോണ്‍ഗ്രസിന്റെ വിജയത്തിനായി ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയുടെ ഭാവി പ്രവര്‍ത്തനത്തിന് ദിശാബോധം നല്കുന്ന പ്രബന്ധങ്ങള്‍ തയാറാക്കുന്നതിനു രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള സാമ്പത്തിക വിദഗ്ധരെയും നിയമജഞരെയും കൂടി പങ്കാളികളാക്കണം. സഹകരണ നിയമത്തിന്റെ സമഗ്രമായ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ ഭേദഗതി സംബന്ധിച്ച് കാതലായ നിര്‍ദ്ദേശങ്ങളാണ ് ലഭിച്ചിരിക്കുന്നതെന്നും സഹകരണ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി.ജോയ് എം.എൽ.എ, സഹകരണ വകുപ്പ്് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.