കോഴിക്കോട്: ക്വാറി എതിർപ്പുകളില്ലാതെ നടത്താൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായി ശബ്ദരേഖ. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തന്‍റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിൻവലിക്കാനും രണ്ട് കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി.എം. രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോടാണ് ആവശ്യപ്പെട്ടത്.
ശബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി. ആരുടെയെങ്കിലും ഭാഗത്തു തെറ്റുണ്ടായെങ്കിൽ നടപടി ഉണ്ടാകുമെന്നും സി.പി.എം അറിയിച്ചു. ഇതിനിടെ, വി.എം. രാജീവൻ ബ്രാഞ്ച് സെക്രട്ടറി മാറ്റി, വി.എം. വിശ്വംഭരന് താൽക്കാലിക ചുമതല നൽകിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.