ഇടതിനും യു.ഡി.എഫിനും വോട്ട്​ കുറഞ്ഞു; വൻ വർധന നേടി ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത്​ മു​ന്ന​ണി​ക്കും യു.​ഡി.​എ​ഫി​നും വോ​ട്ട്​ വി​ഹി​തം കു​റ​ഞ്ഞു. ബി.​ജെ.​പി​ക്ക്​ മാ​ത്ര​മാ​ണ്​ വ​ർ​ധി​ച്ച​ത്. ​വോ​ട്ടി​ങ്​ ശ​ത​മാ​ന​ത്തി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ (2019) കു​റ​വ്​ ദൃ​ശ്യ​മാ​ണ്. പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 5.36 ല​ക്ഷ​ത്തി​ന്‍റെ (5,36,355) കു​റ​വ്​ ഇ​ക്കു​റി വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ 2.03 കോ​ടി വോ​ട്ട്​ പോ​ൾ ചെ​യ്ത സ്ഥാ​ന​ത്ത്​ 1,97,77,478 പേ​രാ​ണ്​ വോ​ട്ട്​ ചെ​യ്ത​ത്. യു.​ഡി.​എ​ഫ്​ 90,18,752 വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ 67,66,061 വോ​ട്ടേ ല​ഭി​ച്ചു​ള്ളൂ. ഇ​ട​തി​നേ​ക്കാ​ൾ യു.​ഡി.​എ​ഫ്​ 22.52 ല​ക്ഷം വോ​ട്ട്​ (2252691) അ​ധി​കം നേ​ടി. എ​ൻ.​ഡി.​എ​ക്ക്​ 38,37,003 വോ​ട്ട്​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 31.71 ല​ക്ഷം വോ​ട്ട്​ നേ​ടി​യ അ​വ​ർ 6,65,211 വോ​ട്ട്​ വ​ർ​ധി​പ്പി​ച്ചു. യു.​ഡി.​എ​ഫി​ന്​ 6.10 ല​ക്ഷം വോ​ട്ടും ഇ​ട​തി​ന്​ 3.90 ല​ക്ഷം വോ​ട്ടും കു​റ​ഞ്ഞു.


യു.​ഡി.​എ​ഫി​ന്‍റെ​ 47.40 ശ​ത​മാ​നം വോ​ട്ട്​ വി​ഹി​തം 45.60 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 35.22 ശ​ത​മാ​നം ല​ഭി​ച്ച ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ 34.21 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. 15.61 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന എ​ൻ.​ഡി.​എ വോ​ട്ട്​ വി​ഹി​തം 19.40 ശ​ത​മാ​ന​മാ​യി.

തൃ​ശൂ​രി​ലെ വി​ജ​യ​വും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട്​ വ​ർ​ധ​ന​യു​മാ​ണ്​ ബി.​ജെ.​പി വോ​ട്ടി​ൽ വ​ർ​ധ​ന​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്. പോ​ൾ ചെ​യ്ത വോ​ട്ട്​ അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം കു​റ​ഞ്ഞി​ട്ടും ബി.​ജെ.​പി​ക്ക്​ ആ​റ​ര ല​ക്ഷം വ​ർ​ധി​ച്ചു. 2019ൽ 19 ​സീ​റ്റാ​യി​രു​ന്നു യു.​ഡി.​എ​ഫി​നെ​ങ്കി​ൽ ഇ​ക്കു​റി ഒ​രെ​ണ്ണം ന​ഷ്ട​മാ​യി. ഇ​ട​തി​ന്​ ഒ​രു മ​ണ്ഡ​ല​മേ ഇ​ത്ത​വ​ണ​യും ല​ഭി​ച്ചു​ള്ളൂ.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 124ൽ ​യു.​ഡി.​എ​ഫ്​ മേ​ൽ​കൈ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ 14 കു​റ​ഞ്ഞ്​ 110ലെ​ത്തി. ഇ​ട​ത്​​ മു​ന്ന​ണി 15ൽ​നി​ന്ന്​ 19ലെ​ത്തി. ക​ഴി​ഞ്ഞ ത​വ​ണ ഒ​രി​ട​ത്തു​മാ​ത്രം ലീ​ഡ്​ ചെ​യ്ത ബി.​ജെ.​പി 11ൽ ​ഒ​ന്നാ​മ​തെ​ത്തി. 

Tags:    
News Summary - Votes for Left and UDF decreased; BJP won a huge increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.