​'ഇവർ ആരാണെന്ന് പറഞ്ഞു തരാമോ?' -ഓർമക്കുറിപ്പുകൾ അയച്ചു നൽകിയ അമ്മയെ തേടി വി.ആർ. സുധീഷ്

കോഴിക്കോട്: ഓർമക്കുറിപ്പുകൾ വായിക്കാൻ അയച്ചു നൽകിയ അമ്മയുടെ വിലാസവും ഫോൺ നമ്പറും തേടി എഴുത്തുകാരൻ വി.ആർ. സുധീഷ്. കോഴിക്കോട് ജില്ലക്കാരിയാണ് ഈ അമ്മയെന്നാണ് സുധീഷ് പറയുന്നത്. ഓർമക്കുറിപ്പുകൾ നൽകിയ സമയത്ത് അവർ ഫോൺ നമ്പറും കൈമാറിയിരുന്നു. എന്നാൽ അത് സുധീഷിന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു പോയി.

ഫോൺ വഴിയാണ് അമ്മ രചന അയച്ചതെന്നും ഫോട്ടോയും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോ സഹിതം ഫേസ്ബുക്കിൽ വി.ആർ. സുധീഷ് പങ്കുവെച്ച കുറിപ്പിന് നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ സ്വദേശിനിയാണ് അമ്മയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

ശാരദ പൂമരം എന്ന പേരിൽ എഴുതുന്ന ആളാണെന്നും പൂർണ ബുക്സ് ഇവരുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മറ്റൊരാൾ പ്രതികരിച്ചിട്ടുണ്ട്.

Full View


Tags:    
News Summary - VR Sudheesh is looking for the mother who sent memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.