കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍ക്ക് സവിശേഷമായ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കി സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളില്‍ പ്രായമായവരോട് കാണിക്കുന്ന അവഗണനയെ വലിയ കുറ്റമായി കണക്കാക്കി ശിക്ഷിക്കാന്‍ നിയമമുണ്ട്. ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ ആശാസ്യകരമായ സംവിധാനം നമ്മുടെ നാട്ടിലും ഉണ്ടാകണം. മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളി സൗഭാഗ്യങ്ങള്‍ തേടുന്ന മക്കളുടെ എണ്ണം വര്‍ധിക്കുന്നു. സമൂഹത്തിലെ ഏതു സംഭവവികാസത്തിനും ആദ്യം ഇരകളായി തീരുന്നത് മുതിര്‍ന്ന പൗരന്മാരാണെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.