എം.എം. മണിക്ക് മറുപടിയായി  കൃഷിമന്ത്രിയുടെ കവിത

തൊടുപുഴ: എം.എം. മണി എം.എല്‍.എക്ക് കവിതയിലൂടെ മറുപടി നല്‍കി മന്ത്രി വി.എസ്. സുനില്‍കുമാര്‍. സി.പി.ഐ മന്ത്രിമാര്‍ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ‘‘അനന്തം അജ്ഞാതം അവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്ത് കണ്ടു ’’ എന്ന  കവിത മറുപടിയായി മന്ത്രി ചൊല്ലിയത്.

ഈ കവിതയുടെ അര്‍ഥം മനസ്സിലാക്കിയാകും മണിയാശാന്‍ ഇതൊക്കെ പറഞ്ഞതെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പഠിക്കാന്‍ റവന്യൂ മന്ത്രി തയാറാകുന്നില്ളെന്നും  കൃഷി മന്ത്രിക്കും  ഇതേ അവസ്ഥയാണെന്നും മണി നേരത്തേ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.   

Tags:    
News Summary - vs sunil kumar against mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.