ന്യൂഡൽഹി: ആരും അറിയാതെയും ആരെയും അറിയിക്കാതെയും 94ാം വയസ്സിൽ വി.എസ്. അച്യുതാനന്ദൻ ഹിന്ദി പഠിക്കുകയാണ്. ജീവിതത്തിൽ തനിക്ക് മുന്നിൽ വന്ന എല്ലാ വെല്ലുവിളിയും നേരിട്ട അതേ ഭാവത്തോടെ, എന്നാൽ ഗുരുഭക്തി അൽപംപോലും കുറയാതെയാണ് പഠനം. തെൻറ ഹിന്ദി മാഷോട് ‘നമസ്തേ ഗുരുജി’യെന്ന് പറഞ്ഞ് പഠനം തുടങ്ങുന്ന വി.എസ് പക്ഷേ, ഒന്നും വെറുതെ ചെയ്യില്ലെന്നു മാത്രം അദ്ദേഹത്തെ അറിയാവുന്നവർക്ക് ഉറപ്പുണ്ട്. തെൻറ വീട്ടിൽ അധ്യാപകനെ ഏർപ്പെടുത്തി കൃത്യമായ പാഠ്യക്രമം അനുസരിച്ചാണ് പഠനം. ഇതിനിടയിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാെൻറ ചുമതല വഹിക്കുകയും പാർട്ടി യോഗങ്ങളിലും പൊതു പരിപാടികളിലും പെങ്കടുക്കുകയും ചെയ്യുന്നു. ഇടയിൽ മുറതെറ്റാതെ ഹിന്ദി പഠനവും.
തിരുവനന്തപുരത്തെ കോളജ് അധ്യാപകനാണ് വി.എസിെൻറ ഹിന്ദി മാഷ്. പഠനം തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആയെങ്കിലും പാർട്ടി കോട്ടയേക്കാൾ അടച്ചുറപ്പുള്ള ആ മനസ്സ് ഇക്കാര്യം മാത്രം പുറത്തുവിട്ടില്ല. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ഇംഗ്ലീഷിലും അതത് ഭാഷയിലുമാണ് വി.എസ് അടക്കമുള്ള നേതാക്കൾ പ്രസംഗിക്കുന്നത്. ഹിന്ദിയാണ് കൂടുതൽ പേർക്കും മനസ്സിലാവുന്നത്. കടുകടുത്ത മത്സരം നേരിടുന്ന വർത്തമാനകാലത്ത് പുതിയ ഭാഷ പഠിക്കുന്നതിൽ നിരവധി ഗുണമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. തലച്ചോറിെൻറ കാര്യക്ഷമതയും കാര്യങ്ങൾ തരംതിരിക്കാനുള്ള കഴിവും വർധിക്കും. കൂടാതെ, അൽൈഷമേഴ്സ്, ഡിമൻഷ്യ പോലുള്ള രോഗങ്ങളെ ഭാഷാപഠനം അകറ്റി നിർത്തും. ഒാർമശക്തി മെച്ചപ്പെടും. പക്ഷേ, ഇതൊക്കെയാണ് തെൻറ പുതിയ ഭാഷ പഠനത്തിന് പിന്നിലെന്നൊന്നും വി.എസ് വ്യക്തമാക്കുന്നില്ല. ‘‘വെറുതെ ഇരിക്കുകയല്ലേ... ഹിന്ദി പഠിച്ചേക്കാം... പുതിയ ഭാഷയല്ലേ...’’ എന്നായിരുന്നു ഹിന്ദി പ്രേമത്തിെൻറ കാരണം ചോദിച്ച അടുപ്പക്കാരനോടുള്ള വി.എസിെൻറ മറുപടി.
ജീവിതപ്രാരബ്ധം കാരണം 11ാം വയസ്സിലാണ് വി.എസ് പഠനം അവസാനിപ്പിച്ചത്. നാലാം വയസ്സിൽ അമ്മയെയും 11ാം വയസ്സിൽ അച്ഛനെയും നഷ്ടപ്പെട്ടു. തുടർന്നാണ് ഏഴാം ക്ലാസിൽ പഠനം നിർത്തിയത്. പിന്നീട് മൂത്ത സഹോദരനെ സഹായിക്കാൻ തുന്നൽ കടയിൽ ജോലിക്കാരനായി. ഇതിനുശേഷം കയർ ഫാക്ടറിയിലും തൊഴിലാളിയായി പ്രവർത്തിച്ച് തുടങ്ങിയതോടെ കമ്യൂണിസ്റ്റ് പാർട്ടിയും ജനങ്ങളും നൽകിയ അനുഭവങ്ങളായി സർവകലാശാല. ഇതിനിടയിലും മാറുന്ന ലോകത്തെ പുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒപ്പമുള്ളവരേക്കാൾ ഒരടി മുന്നിലായിരുന്നു. ഇംഗ്ലീഷ് വായിക്കുേമ്പാൾ തനിക്ക് സംശയംവരുന്ന വാക്കുകൾ കൃത്യമായി കുറിച്ചുവെക്കുമായിരുന്നു. കമ്പ്യൂട്ടർ വിരുദ്ധെനന്ന പേരുദോഷം കേൾപ്പിച്ചിട്ടും കൈയേറ്റം പിടിക്കാൻ മലകയറിയ അതേ ക്ഷമയോടെ സാേങ്കതിക രംഗത്തെ ആ പ്രതിസന്ധിയും മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.