പ്രതികളുമായി ചേര്‍ന്ന്  ലാഭമുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നു –വി.എസ്

പാലക്കാട്: പ്രതികളുമായി ചേര്‍ന്ന് ലാഭമുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍. വാളയാറില്‍ കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കി മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണം. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് വി.എസ് പെണ്‍കുട്ടികളുടെ വീട്ടിലത്തെിയത്. തന്‍െറ മക്കള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുതെന്ന് മരിച്ച പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.
 

Tags:    
News Summary - vs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.