തൃശൂർ: എ.കെ.ജിക്കെതിരായ പരാമർശത്തിെൻറ പേരിൽ വിവാദത്തിലായ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ മാര്‍ക്ക് തിരുത്തൽ ആരോപണം. ബല്‍റാം തൃശൂര്‍ ലോ കോളജില്‍ എൽ.എൽ.ബിക്ക് പഠിക്കുമ്പോള്‍ മാര്‍ക്ക് തിരുത്തിയെന്ന് ആരോപിച്ച് മന്‍സൂര്‍ പാറമേല്‍ എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തു വന്നത്.
എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബൽറാമിന് കിട്ടിയത് 45 മാര്‍ക്കാണത്രെ. ജയിക്കാന്‍ വേണ്ടത് 50 മാര്‍ക്ക്. ‘ബലറാമന്‍ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പലിനെക്കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു’ എന്നാണ് മന്‍സൂര്‍ ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂര്‍ ജില്ല ജോയൻറ് സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മൻസൂർ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.