കേരളത്തിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നപ്പോൾ കോൺഗ്രസുകാർ സന്തോഷിക്കുന്നുവെന്ന ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് തിരിച്ചടിയുമായി വി.ടി ബൽറാം എം.എൽ.എ.
ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നതെന്നായിരുന്നു ബൽറാമിൻെറ ചോദ്യം. ഇരു രാഷ്ട്രീയ പക്ഷത്തുനിന്നുള്ളവരുടെ കമൻറുകൾ നിമിഷങ്ങൾക്കകം അണികളും ഏറ്റെടുത്തു.
ബിനീഷ് കോടിയേരിയുടെ പോസ്റ്റ് 750 ഷെയറുമായി നീണ്ടതോടെ, മൂന്ന് മണിക്കൂറിന് ശേഷം മറുപടിയുമായി എത്തിയ ബൽറാമിൻെറ പോസ്റ്റ് ആയിരം ഷെയറുമായി ഫേസ്ബുക്കിൽ നിറഞ്ഞു നിന്നു. സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർഥ മനോരോഗികളാണ് ഇത്തരം പോസ്റ്റിടുന്നവരെന്നും എം.എൽ.എ കുറിപ്പിലെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.