കൊണ്ടോട്ടി: പ്രത്യേക സാഹചര്യത്തിലാണ് അന്ന് അഭിപ്രായം പറയേണ്ടി വന്നതെന്ന് വി.ടി. ബൽറാം എം.എൽ.എ. കൊണ്ടോട്ടി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എ.കെ.ജി വിവാദത്തെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അേദ്ദഹം. വിവാദവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നൂറ് പേർ പോലും കാണാൻ സാധ്യതയില്ലാത്ത കമൻറ് സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
അവർക്ക് കോൺഗ്രസിെൻറ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയിൽ നിർത്താം. കാരണം പറയുന്നത് സി.പി.എമ്മാണ്. എല്ലാ കാലത്തും സി.പി.എമ്മാണ് ചരിത്രം നിർമിച്ചിട്ടുള്ളത്. ബൗദ്ധിക, മാധ്യമ, സാംസ്കാരിക രംഗത്ത് അവരുെട മസ്തിഷ്ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിെൻറ ഭാഗമായാണ് ഒളിവ് ജീവിതത്തിെൻറ വീര ഇതിഹാസങ്ങൾ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിെൻറ നാളുകൾ കേരളത്തിൽ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാൻ ശ്രമിച്ചാൽ പതിനായിരക്കണക്കിന് നാവുകൾ ഉയർന്ന് വരും.
ൈചന ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് ആ മണ്ണ് നമ്മുടേതാണ് എന്ന് പറയാൻ ആർജവം കാണിക്കാത്ത ൈചന ചാരൻമാരായ കമ്യൂണിസ്റ്റുകൾ ഇന്നും അതേ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ്. ഫാഷിസ്റ്റ് കാലത്ത് ഫാഷിസ്റ്റുകൾക്ക് പോലും പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമാണ്. സംഘ്പരിവാറും സി.പി.എമ്മും ഒരേ നാണയത്തിെൻറ ഇരുവശങ്ങളല്ല, ഒരേ വശങ്ങളാണെന്നും ബൽറാം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പരിപാടി ഉദ്ഘാടനം െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.