കോഴിക്കോട്: കലാപാഹ്വാനം നടത്തിയ ഹിന്ദുസേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ. 'എന്നിട്ടും ഇവിടുത്തെ ഭരണാധികാരി വലിയ സംഘ്പരിവാർ വിരോധിയാണെന്നാണ് ആളുകൾ പറഞ്ഞു നടക്കുന്നത്' -പ്രതീഷ് വിശ്വനാഥിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് വി.ടി. ബൽറാം ഫേസ്ബുക്കിൽ എഴുതി.
ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക് സമർപ്പിക്കുന്നതിന്‍റെ ചിത്രത്തോടൊപ്പമാണ് പ്രതീഷ് വിശ്വനാഥ് കലാപാഹ്വാനം നടത്തിയത്. 'ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്' എന്ന് ഇയാളുടെ പോസ്റ്റിൽ പറയുന്നു.
പരസ്യമായി കലാപാഹ്വാനം നടത്തിയിട്ടും പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതിൽ സർക്കാറിനും പൊലീസിനുമെതിരെ വ്യാപക വിമർശനമാണുയരുന്നത്. കേരളത്തിൽ നടന്ന സംഭവമല്ല എന്ന് പൊലീസ് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയതും വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.