തിരുവമ്പാടി : വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് മാത്യു വിവാദങ്ങൾക്കൊടുവിൽ രാജിവെച്ചു. ഏപ്രിൽ 30ന് 'കൂടരഞ്ഞി വാർത്തകൾ ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ദൃശ്യം പ്രചരിച്ചത്.
സ്ത്രികളെ അപമാനിക്കുന്ന ദൃശ്യം പ്രചരിപ്പിച്ച വൈസ് പ്രസിഡൻറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമര രംഗത്തിറങ്ങിയിരുന്നു. തുടർന്ന് തിരുവമ്പാടി പൊലീസ് കേസെടുത്തു. വിവര സാങ്കേതിക നിയമമനുസരിച്ചായിരുന്നു കേസ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നജീബ് കൽപ്പൂര് ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷനോജ് അഗസ്റ്റിൻ തിരുവമ്പാടി പൊലീസിലും പരാതിയ നൽകിയിരുന്നു.
ഭരണ സമിതിയിലെ സി.പി.എം പ്രതിനിധിയാണ് തോമസ് മാത്യു. യു.ഡി.എഫ് രാജി ആവശ്യമുന്നയിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങവെയാണ് ഇദ്ദേഹം രാജിവെച്ചത്. പാർട്ടിക്കകത്തു നിന്നും രാജിക്കായി ശക്തമായ സമ്മർദമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.