തിരുവനന്തപുരം: ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിെച്ചന്ന് സി.പി.ഐ.
കോർപറേഷനിലെ പൂജപ്പുര വാർഡിൽ മത്സരിക്കുന്ന വി.വി. രാജേഷ് നാമനിർദേശപത്രിക സമർപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും കലക്ടർക്കും പരാതി നൽകുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.
ഒരേസമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പേരുണ്ടെന്ന വിവരം മറച്ചുവെച്ചാണ് രാജേഷ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അന്തിമ വോട്ടർപട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപറേഷനിലെയും വോട്ടർപട്ടികയിൽ രാജേഷിെൻറ പേരുണ്ടെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.