കോഴിക്കോട്: വിവിപാറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിന്‍റെ മറവില്‍ കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധ തിയിലും പ്രവര്‍ത്തിക്കുന്നവരടക്കമുള്ള വോട്ടര്‍മാരെ സി.പി.എം ഭീഷണിപ്പെടുത്തുന്നുവെന്ന് കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍.
ആര്‍ക്ക് വോട്ട് ചെയ്താലും വിവിപാറ്റില്‍ നിന്ന് മനസിലാക്കാന്‍ കഴിയുമെന്നും യു.ഡി.എഫിന് വോട്ട് ചെയ്താല്‍ പിടിക്കപ്പെടുമെന്നും സി.പി.എം ഭീഷണിപ്പെടുത്തിയെന്നാണ് എം.കെ രാഘവന്‍റെ ആരോപണം. ആരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന കാര്യം വിവിപാറ്റില്‍ നിന്ന് മനസിലാക്കാന്‍ കഴിയില്ലെന്നിരിക്കെ ഇപ്പോള്‍ നടത്തുന്ന പ്രചാരണം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവന്‍ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.
പരാജയ ഭീതി കാരണമാണ് സി.പി.എം ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നതെന്ന് രാഘവന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് എല്‍.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.