വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് സി.പി.എം കൗൺസിലർ അടക്കമുള്ള ആരോപണ വിധേയർ. പ്രതി േചർക്കപ്പെട്ട നാലുപേരും നുണപരിശോധനക്ക് തയാറാണെന്ന് കോടതിയെ അറിയിച്ചു. കഴിഞ്ഞ 10നാണ് വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ ജയന്തൻ, ജിനീഷ്, ബിനീഷ്, ഷിബു എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കാൻ അനുമതി തേടി പൊലീസ് വടക്കാഞ്ചേരി കോടതിയിൽ അപേക്ഷ നൽകിയത്. കോടതിയിൽ ഹാജരായ നാലുപേരും നുണപരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ചു. തുടർന്ന് ഇവരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
2016 നവംബർ ഒന്നിനാണ് വടക്കാഞ്ചേരി പീഡനക്കേസ് ആരോപണം വന്നത്. നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തനും മറ്റ് മൂന്നുപേരും നവംബർ 16ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ആരോപണം ഉയർന്ന് അഞ്ച് മാസം പിന്നിട്ടപ്പോൾ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്ന് പൊലീസ് വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് നുണപരിശോധന നടപടിയിലേക്ക് കടന്നത്. യുവതിയെ പീഡിപ്പിച്ചെന്നു പറയുന്ന സ്ഥലം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തിരുവള്ളക്കാവു ഭാഗത്ത് പണിപൂര്‍ത്തിയാകാത്ത വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. എന്നാൽ, ഇതിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇങ്ങനെയൊരു കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിയെ കൊണ്ടുപോയതെന്ന് പറയുന്ന കാര്‍ കസ്റ്റഡിയിലെടുെത്തങ്കിലും അതിൽ തുടരന്വേഷണമുണ്ടായില്ല.
പ്രതി ചേർക്കപ്പെട്ടവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുന്ന കാര്യത്തിലും വ്യക്തതയില്ല. നുണപരിശോധനയിലൂടെ നിരപരാധിത്വം തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും കഴിയുമെന്ന് വിശ്വസിക്കുന്നതായി കോടതിയിൽ മൊഴി നൽകിയ ശേഷം ആരോപണ വിധേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.