കണ്ണൂർ: താൽക്കാലിക ജീവനക്കാരുടെ വേതനവർധന കണ്ണൂർ സർവകലാശാല നിയമന വിഭാഗത്തിലെ അനംഗീകൃത തസ്തികയായ അസിസ്റ്റന്റിനും അനുവദിക്കാമോ എന്ന കാര്യം സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ.
കരാർ, ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചയാൾ പിരിച്ചുവിടപ്പെട്ടതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷൻ ആക്ടിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
2022 ജനുവരി 27ന് പ്രാബല്യത്തിൽ വന്ന താൽക്കാലിക ജീവനക്കാരുടെ വേതനവർധനവിന്റെ കാര്യത്തിലാണ് സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്ന് കമീഷൻ പറഞ്ഞത്.
പരാതിക്കാരനെ ജോലിയിൽ നിലനിർത്തണമെന്ന് ഉത്തരവ് നൽകാൻ കഴിയില്ലെന്ന് കമീഷൻ പറഞ്ഞു.കാരണം പരാതിക്കാരന്റെ തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമാനുസൃത നിയമനമാണ് വന്നത്.പരാതിയിൽ സർവകലാശാല സ്വീകരിച്ച നടപടികളിൽ അപാകത കാണാനാവില്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു.ചൊക്ലി സ്വദേശി മുഹമ്മദ് അസ് ലം സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.