കോഴിക്കോട്: പാർട്ടിയുടെ രണ്ടു സംസ്ഥാന ഭാരവാഹികൾക്കെതിരെ കോഴിക്കോട് സബ് കോടതി പുറപ്പെടുവിപ്പിച്ച താൽക്കാലിക ഇൻജങ്ഷൻ ഉയർത്തിക്കാട്ടി ഐ.എൻ.എൽ നിരന്തരം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും കോടതിയിൽ സമർപ്പിച്ച പുതിയ പരാതി അതിന്റെ ഭാഗമാണെന്നും ഐ.എൻ.എൽ (വഹാബ് വിഭാഗം) സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മാഈൽ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. താൽക്കാലിക വിധി ചൂണ്ടിക്കാട്ടി മന്ത്രിയും കൂട്ടരും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയും പാർട്ടി പരിപാടികൾ തടയാൻ കിണഞ്ഞു പരിശ്രമിക്കുകയുമാണ്.
പല പൊതുപരിപാടികളും തടയാൻ ഇതിനു മുമ്പും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അതെല്ലാം പരാജയപ്പെടുകയായിരുന്നു. മേയ് 12ന് കോഴിക്കോട് നടക്കുന്ന സെക്കുലർ ഇന്ത്യ റാലി തടയാനുള്ള ഉദ്ദേശ്യത്തോടെ നൽകിയ കേസ് ജൂൺ 12ന് പരിഗണിക്കാനുള്ള കോടതിയുടെ തീരുമാനംതന്നെ പരാതിയുടെ പരിഹാസ്യത തുറന്നുകാട്ടുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.