പാലക്കാട്: വാളയാറില്‍ ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ നീക്കംനട ന്നിരുന്നതായി വെളിപ്പെടുത്തൽ. സഹോദരന്‍ താമസിക്കുന്ന പാലക്കാെട്ട സ്ഥാപനത്തിെൻറ മതില്‍ ചാടിക്കടക്കാന്‍ ര ണ്ടുതവണ അജ്ഞാതരുടെ ശ്രമമുണ്ടായതായി സ്ഥാപന മേധാവി വെളിപ്പെടുത്തി. രണ്ടുവർഷം മുമ്പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇത്തരം ശ്രമം നടന്നത്. പാലക്കാട് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) മേൽേനാട്ടത്തിലാണ് കുട്ടി സ്ഥാപനത്തിൽ പഠിക്കുന്നത്. സി.ഡബ്ല്യു.സി നിർദേശപ്രകാരം പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സഹോദരിമാരുടെ പീഡനം സംബന്ധിച്ച് അറിവുള്ളതിനാല്‍ സഹോദരനും ഭീഷണിയുണ്ടായിരുന്നതായി സ്ഥാപന മേധാവി വെളിപ്പെടുത്തി. ഇപ്പോൾ കുട്ടി നാലാം ക്ലാസിലാണ് പഠിക്കുന്നത്.
വാളയാർ സംഭവം: ആദ്യപ്രതി മാതാവെന്ന് ജസ്റ്റിസ് െകമാൽ പാഷ
ആലപ്പുഴ: വാളയാർ പീഡനക്കേസിലെ ആദ്യപ്രതി മാതാവാെണന്ന് ജസ്റ്റിസ് െകമാൽ പാഷ. എന്ത് വിലകൊടുത്തും കുട്ടികെള സംരക്ഷിക്കുകയായിരുന്നു മാതാവ് ചെയ്യേണ്ടിയിരുന്നത്. ആലപ്പുഴ ബീച്ചിൽ ‘വീ വാൻറ് ബൈപാസ്’ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. സുഹൃത്ത് വാളയാർ വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോഴാണ് താൻ ഇക്കാര്യം അഭിപ്രായപ്പെട്ടതെന്ന് പറഞ്ഞായിരുന്നു െകമാൽ പാഷ സംസാരിച്ചത്.
വീട്ടിലെ കുട്ടികളുടെ സംരക്ഷണം മാതാവിെൻറ ഉത്തരവാദിത്തമാണ്. പീഡനത്തിനെതിരെ ചിലപ്പോൾ വീട്ടുകാർക്ക് മുന്നോട്ടുവരാൻ കഴിഞ്ഞെന്നുവരില്ല. അപ്പോൾ എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് ഇങ്ങനെയുണ്ടായി എന്ന് സമൂഹം ചോദിക്കും. പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനം വേണം. നിയമവിദ്യാർഥിനിയുടെ കൊലപാതകം കഴിഞ്ഞശേഷം ഉണ്ടായ സംഭവങ്ങളും നമ്മുടെ മുന്നിലുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.