തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. എം.െഎ. ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), പി.വി. സൈനുദ്ദീന്‍ (വഖഫ് ബോര്‍ഡ് അംഗം) എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
വഖഫ് ബോര്‍ഡിന് സ്വന്തമായിരിക്കുന്ന നിയമനാധികാരം പി.എസ്.സിക്ക് വിടുന്നത് നിലവിലെ കേന്ദ്രനിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് നിവേദക സംഘം ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിെൻറ നിയമനങ്ങളില്‍ ഇന്നേവരെ ഒരു ആക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല.
ആറ് പതിറ്റാണ്ടുകാലത്തെ വഖഫ് ബോര്‍ഡ് നിയമനം ഉള്‍പ്പെടെ സേവനചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്നിരിക്കെ ഇത്തരമൊരു നീക്കം രാജ്യത്തൊട്ടാകെ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. വഖഫ് നിയമം മുസ്ലിം സമുദായത്തിെൻറ വഖഫ് സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമ സംരക്ഷണ കവചമാണ്. അത് ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഭേദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളിലും ഓര്‍ഡിനന്‍സിലൂടെ ഭേദിക്കാനുള്ള സാധ്യതയുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മതവിശ്വാസികളും ഇസ്ലാമിക സ്ഥാപനങ്ങളോട് പ്രതിബദ്ധതയുള്ളവരുമാണ് എക്കാലവും വഖഫ് ബോര്‍ഡില്‍ ചുമതല നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പി.എസ്.സി മുഖേനയുള്ള നിയമനം ഈ വ്യവസ്ഥ ദുര്‍ബലപ്പെടാന്‍ സാഹചര്യമൊരുക്കും.
ഭാവി പരിപാടികള്‍ ആലോചിക്കുന്നതിന് ഡിസംബർ നാലിന് വൈകീട്ട് മൂന്നിന് കോഴിക്കോട് ജെ.ഡി.ടി ഓഡിറ്റോറിയത്തില്‍ വിപുലമായ യോഗം ചേരുമെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം സംഘടന പ്രതിനിധികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.