തിരുവനന്തപുരം: നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വഖഫ് ബോർഡ് തീരുമാനിച്ചത് സർക്കാർ നിർദേശത്തെതുടർന്നെന്ന് രേഖകൾ. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചതെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആവർത്തിക്കുമ്പോഴും തീരുമാനമെടുക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
സി.പി.എം നേതാവും മുൻമന്ത്രിയുമായ ടി.കെ. ഹംസ അധ്യക്ഷ പദവിയിൽ നിയമിതനായശേഷം 2020 ജനുവരി 23ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്. ഇതുസംബന്ധിച്ച് 2019 ഫെബ്രുവരി 23ന് തന്നെ സർക്കാറിൽനിന്ന് വഖഫ് ബോർഡിന് കത്ത് ലഭിെച്ചങ്കിലും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുൻ ബോർഡ് നിർദേശം അംഗീകരിച്ചില്ല. തുടർന്നാണ് ടി.കെ. ഹംസ അധ്യക്ഷനായശേഷം സർക്കാർ നിർദേശം ആവർത്തിച്ചത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വഖഫ് ബോർഡ് െറഗുലേഷനിൽ ഭേദഗതി വരുത്തി കരട് െറഗുലേഷൻ സർക്കാറിലേക്ക് അയക്കാനാണ് സർക്കാർ ആവർത്തിച്ചത്. ഇതോടെയാണ് 2020 ജനുവരി 23ന് ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചത്. വിഷയത്തിൽ സർക്കാറിലേക്ക് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ 2020 ജുനവരി 24ന് നൽകിയ കത്തിൽ ബോർഡ് തീരുമാനം സർക്കാർ നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
തീരുമാനത്തിൽ അംഗങ്ങളായ എം.സി. മായിൻഹാജി, അഡ്വ.പി.വി. സൈനുദ്ദീൻ എന്നിവർ വിയോജിച്ചതായും സർക്കാറിന് നൽകിയ കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച വഖഫ് ബോർഡ് തീരുമാനങ്ങളിെലല്ലാം തീരുമാനം സർക്കാർ നിർദേശപ്രകാരമാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ച സർക്കാർ ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് െറഗുലേഷനിൽ ഭേദഗതി വരുത്തി നൽകാൻ വഖഫ് ബോർഡിനോട് നിർദേശിക്കുകയുമായിരുന്നു. ഈ നിർദേശം ബോർഡ് അംഗീകരിച്ചത് ബോർഡ് ഇടതു സർക്കാർ നിയന്ത്രണത്തിൽ വന്നശേഷവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.