കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനസഹായം ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സർക്കാറിന് കത്തയച്ചു. കോടികളാണ് ബോർഡിന് അനുവദിക്കാനുള്ളത്. മാസം 72 ലക്ഷം രൂപ ഭരണച്ചെലവ് വരുേമ്പാൾ സർക്കാർ ഒരുവർഷം നൽകുന്നത് 70 ലക്ഷം മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു.
സാമൂഹികക്ഷേമ പെൻഷൻ അപേക്ഷകൾ തീർപ്പാക്കാൻ എട്ടുകോടി വേണം. സാമൂഹികക്ഷേമ പെൻഷൻ, വിവാഹ സഹായം, ആരോഗ്യ ധനസഹായം എന്നിങ്ങനെ മൂന്നുതരം ധനസഹായങ്ങളാണ് സർക്കാറിൽനിന്ന് ബോർഡിന് ലഭിക്കാറുള്ളത്. വർഷങ്ങളായി ഇവ കുടിശ്ശികയാണ്. അത് തീർക്കാൻ 6.14 കോടി വേണം.
ഈ വർഷം തീർപ്പാക്കേണ്ട അപേക്ഷകൂടി ചേർക്കുമ്പോൾ 8.98 കോടി വേണ്ടിവരും. ധനവകുപ്പിെൻറ അനുമതി ലഭിക്കാത്തതിനാൽ തുക നൽകാൻ കഴിയില്ലെന്നാണ് വിശദീകരണം. അഡ്മിനിസ്ട്രേറ്റിവ് ഫണ്ട് വർധിപ്പിക്കണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.