തിരുവനന്തപുരം: കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളെ അടിസ്ഥാനമാക്കി വോട്ടർപട്ടിക തയാറാക്കുകയാണെങ്കിൽ അവ തദ്ദേശ െതരഞ്ഞെടുപ്പിനും ഉപയോഗിക്കാൻ കഴിയുമെന്ന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പ് വാർഡ് അടിസ്ഥാനമാക്കി നടക്കുന്നതിനാൽ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷെൻറ അസംബ്ലി ബൂത്ത് വോട്ടർപട്ടിക അതേപടി തദ്ദേശ െതരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ കഴിയില്ല.
സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലെ 21900 വാർഡുകളിലേക്കാണ് െതരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇതിനായി 15962 ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും 3113 മുനിസിപ്പാലിറ്റി വാർഡുകളിലെയും 414 കോർപറേഷൻ വാർഡുകളിലെയും വോട്ടർ പട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കുന്നതെന്നും വി. ഭാസ്കരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.