ശ്രീലങ്കൻ തീരത്ത് ന്യൂനമർദം: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ടുവരുന്ന ന്യൂനമർദത്തി‍​​​െൻറ ഭാഗമായി തെക്കൻ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ അടുത്ത 36 മണിക്കൂർ കടലിൽ പ്രവേശിക്കരുതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ശ്രീലങ്ക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിലേക്ക് ഒരുകാരണവശാലും മത്സ്യത്തൊഴിലാളികൾ  പ്രവേശിക്കരുതെന്നും ന്യൂനമർദത്തി‍​​​െൻറ ഗതി ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയാണെന്നും കലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ അറിയിച്ചു.

കടലിൽ പ്രവേശിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിട്ടുണ്ട്. അതേസമയം ന്യൂനമർദത്തി‍​​​െൻറ ഭാഗമാണോ എന്ന് സംശയിക്കത്തക്കരീതിയിൽ ശനിയാഴ്ച ഉച്ചക്ക് ഊളംപാറയിൽ ശക്തമായ കാറ്റ് വീശിയിരുന്നു.

Tags:    
News Summary - Warning to Fishermen Thiruvananthapuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.