മത്സ്യത്തൊഴിലാളികൾക്ക്​ ജാഗ്രത നിർദേശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള - ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള - ക​ർ​ണാ​ട​ക -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്.

മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ കി​ഴ​ക്ക​ൻ, തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്ക് - മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത. കേ​ര​ള തീ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ 3.5 മു​ത​ൽ 4.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം വ​രെ തീ​ര​ദേ​ശ ന്യൂ​ന​മ​ർ​ദ പാ​ത്തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു ദി​വ​സം വ്യാ​പ​ക മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ/ മ​ഴ​ക്കും സാ​ധ്യ​ത. തു​ട​ർ​ന്ന് മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യാ​നും സാ​ധ്യ​ത. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മ​ഴ​ക്ക് സാ​ധ്യ​ത.

Tags:    
News Summary - Warning to fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.