തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയരുകയും കുടിവെള്ളക്ഷാമം പിടിമുറുക്കുകയും ഭൂജലനിരപ്പ് താഴുകയും ചെയ്തതോടെ സംഭരണികളിെല ജലനിരപ്പിൽ പ്രതീക്ഷവെച്ച് ജലവകുപ്പ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജലസംഭരണികളിൽ താരതമ്യേന മെച്ചപ്പെട്ട നിലയാണുള്ളത്. മൺസൂൺ മഴ ലഭ്യതയിൽ പ്രകടമായ കുറവുണ്ടായത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇടയ്ക്ക് പെയ്ത മഴ ജലസംഭരണികൾക്ക് അനുഗ്രഹമായെന്നാണ് വിലയിരുത്തൽ. അേതസമയം, കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കുന്ന പല നദികളിലും നീരൊഴുക്ക് കുറവായത് ഇപ്പോഴും ആശങ്കയുയർത്തുന്നുണ്ട്.
തിരുവനന്തപുരത്തെ നെയ്യാർഡാമിൽ നിലവിൽ 83.3 മീറ്റർ ജലനിരപ്പാണുള്ളത്. ഇൗ സ്ഥിതിയിൽ ജൂൺ 15 വരെ തടസ്സമില്ലാെത ജലവിതരണം നടത്താൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കൊല്ലത്തെ കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ തെന്മല ഡാമിൽ 461.76 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ട്. വേനൽക്കാലം കഴിയും വരെ ജലവിതരണത്തിന് ഇൗ അളവ് മതിയാകുമെന്നാണ് വിലയിരുത്തൽ. തൃശൂരിലെ ചിമ്മിനി ഡാമിൽനിന്ന് 41 ദിവസത്തേക്കുകൂടി കുറുമാലി പുഴയിലേക്ക് വെള്ളമെത്തിക്കാനാകും. തൃശൂരിലെ വാഴാനി ജലസംഭരണിയിൽ 41 ദിവസത്തേക്കുള്ള വിതരണത്തിന് ജലശേഖരമുണ്ട്. മൂലമറ്റം പവർ ഹൗസിൽനിന്ന് പൂർണമായതോതിൽ ജലം കിട്ടിയാൽ ഇതിനെ ആശ്രയിച്ചുള്ള മൂവാറ്റുപുഴ ജലസേചന പദ്ധതിയിലെ മലങ്കര ഡാമിൽനിന്ന് മഴക്കാലം തുടങ്ങുംവരെ മുട്ടില്ലാെത വെള്ളമെത്തും.
കെ.എസ്.ഇ.ബിയുടെ എണ്ണയ്ക്കൽ ഡാമിൽനിന്നുള്ള ജലലഭ്യത ആശ്രയിച്ചാണ് എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിലെ ജലസമൃദ്ധി. വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തുവിടുന്ന ജലം ഭൂതത്താൻകെട്ട് ബാരേജിൽ സംഭരിച്ചാണ് ഇടമലയാർ ജലസേചന പദ്ധതിക്കും പെരിയാർവാലി ജലസേചന പദ്ധതിക്കും ആവശ്യമായ ജലം ലഭ്യമാകുന്നത്. നിലവിലെ സ്ഥിതിയിൽ ഇൗ രണ്ട് പദ്ധതികൾക്കും പ്രതിസന്ധിയില്ലെന്നാണ് ജലസേചനവകുപ്പിെൻറ വിലയിരുത്തൽ. കാഞ്ഞിരപ്പുഴ പദ്ധതിയുടെ ജലസംഭരണയിൽ മേയ് 31 വരെയുള്ള വിതരണത്തിന് വെള്ളമുണ്ട്.
ചിറ്റൂർ പുഴ പദ്ധതിയിലെ മീൻകര ചുള്ളിയാർ, വാളയാർ ജലസംഭരണിയിൽ ഇൗ വരൾച്ചക്കാലത്തേക്കാവശ്യമായ ജലം ശേഖരമായുണ്ട്. തലസ്ഥാനത്തെ പേപ്പാറ ഡാമിലെ നിലവിലെ ജലനിരപ്പനുസരിച്ച് നഗരത്തിലും പരിസരത്തുമായി 130 ദിവസത്തോളം തടസ്സമില്ലാതെ വെള്ളമെത്തിക്കാനാകുമെന്നാണ് ജല അതോറിറ്റിയുടെ കണക്കുകൂട്ടൽ. മലമ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിലും ഇപ്പോഴത്തെ സ്ഥിതിയിൽ വരൾച്ചക്കാലത്തേക്ക് ആവശ്യമായ വെള്ളമുെണ്ടന്നാണ് കണക്കുകൂട്ടൽ.
നദികളിലെ നീരൊഴുക്കിൽ 13344 ദശലക്ഷം ഘനമീറ്ററിെൻറ കുറവ്
സംസ്ഥാനെത്ത പ്രധാന നദികളിലെ നീരൊഴുക്കിൽ 40 വർഷത്തിനിടെ 13344 ദശലക്ഷം ഘനമീറ്ററിെൻറ കുറവ് വന്നതായി കേന്ദ്ര ജല കമീഷെൻറ പഠനം. 1974ലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് തയാറാക്കിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1974ൽ 12 പ്രധാന നദികളിലായി 54393 ദശലക്ഷം ഘനമീറ്ററായിരുന്നു നീരൊഴുക്ക്. എന്നാൽ, നിലവിലിത് 41049 ദശലക്ഷം ഘനമീറ്ററായാണ് കുറഞ്ഞത്.
നദികളിൽനിന്ന് ലഭിക്കുന്ന ഉപയോഗയോഗ്യമായ വെള്ളത്തിെൻറ അളവിലും കുറവുണ്ട്. 1974ൽ 32565 ദശലക്ഷം ഘനമീറ്ററായിരുന്നു ഉപയോഗത്തിനായി കിട്ടിയിരുന്നതെങ്കിൽ ഇപ്പോഴിത് 24900 ആണ്, കുറവ് 7665 ദശലക്ഷം ഘനമീറ്റർ. മൂവാറ്റുപുഴ, മീനച്ചൽ, മണിമല, പമ്പ, അച്ചൻകോവിൽ, കല്ലട എന്നീ നദികളിൽ മഴക്കാലത്തും നീരൊഴുക്ക് കുറയുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.