തിരുവനന്തപുരം: മഹാപ്രളയത്തിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള 11 അണക്കെട്ടുകൾ തുറന് നാൽ ഏതൊക്കെ പ്രദേശങ്ങൾ മുങ്ങുമെന്ന വിവരം ജലവിഭവവകുപ്പിന് അറിയാമായിരുന്നുവെന്ന് വെളി പ്പെടുത്തൽ. ഇതു വഴി, നാശനഷ്ടം കുറക്കുന്നതിൽ വകുപ്പ് വരുത്തിയ വീഴ്ച തെളിയിക്കുന്ന വ സ്തുതകളാണ് പുറത്തുവന്നത്. കെ.എസ്.ഇ.ബിക്കൊപ്പം ജലവിഭവ വകുപ്പും അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് നാശനഷ്ടം വർധിപ്പിച്ചതെന്നാണ് ആക്ഷേപം. അണക്കെട്ട് തുറന്നാൽ മുങ്ങാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ ഏതെന്ന് അടയാളപ്പെടുത്തുന്ന ഫ്ലഡ് മാപ് മുതൽ അണക്കെട്ട് തകർന്നാൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടം കണക്കാക്കുന്ന ഡാം ബ്രേക്ക് അനാലിസിസ് വരെ ജലവിഭവ വകുപ്പിെൻറ കൈവശം പ്രളയത്തിനുമുേമ്പ ഉണ്ടായിരുന്നു.
ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ഡ്രിപ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ജല കമീഷൻ, ജലവിഭവ വകുപ്പിന് കീഴിലുള്ള 11 ഡാമുകളുടെയും ഡാം ബ്രേക്ക് അനാലിസിസ് ആഗസ്റ്റിൽതന്നെ പ്രളയത്തിനു മുേമ്പ ചെയ്െതന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കൂടാതെ, ഡാമുകളുടെ ഫ്ലഡ്മാപ്പും പ്രളയത്തിന് മുേമ്പ തയാറാക്കി. അണക്കെട്ടുകൾക്കു വേണ്ട അടിയന്തരപ്രവർത്തന പദ്ധതിയും തയാറാക്കി കേന്ദ്ര ജല കമീഷന് സമർപ്പിെച്ചന്ന് ആഗസ്റ്റ് ഏഴിന് നിയമസഭയിൽ വെച്ച രേഖകൾ തെളിയിക്കുന്നു. സഭയിൽ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് പുതിയ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പമ്പയിൽ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടതോടെയാണ് ചെങ്ങന്നൂർ ഉൾപ്പെടെ പ്രദേശം ആലപ്പുഴയിൽ പ്രളയത്തിൽ മുങ്ങിയത്. എം.എൽ.എ സജി ചെറിയാെൻറ ഫോണിലൂടെയുള്ള സഹായത്തിനായുള്ള വിലാപം സർക്കാറിനെ വെട്ടിലാക്കിയിരുന്നു. മലമ്പുഴ, പീച്ചി, വാളയാർ അണക്കെട്ടുകളിലെയും വെള്ളം സമാനമായി തുറന്നുവിട്ടതോടെ കനത്തമഴയത്ത് പ്രളയ ദുരന്തം വർധിച്ചു. എന്നാൽ, തങ്ങളുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് നിറഞ്ഞ് വെള്ളം തുറന്നുവിട്ടാൽ അതിനു താഴെയുള്ള ഏതെല്ലാം പ്രദേശങ്ങൾ മുങ്ങുമെന്ന് അറിയാൻ കഴിയുന്ന ഫ്ലഡ് മാപ് കൈവശം ഉണ്ടായിട്ടും ജലവിഭവ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല. ഇതു സംഭവിച്ചുവെങ്കിൽ നഷ്ടം കുറയുമായിരുെന്നന്ന് ജനങ്ങളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.