ന്യൂഡൽഹി: രാജ്യത്ത് 351 നദികൾ അപകടകരമാംവിധം മലിനീകരിക്കപ്പെട്ടതായും ഇതിൽ 21 എണ്ണ ം കേരളത്തിലാണെന്നും കേന്ദ്ര ജലശക്തി മന്ത്രി രത്തൻ ലാൽ കട്ടാരിയ ലോക്സഭയെ അറിയിച്ച ു.
ഭാരതപ്പുഴ, കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കല്ലായി, കരുവന്നൂ ർ, കവ്വായി, കരമന, കുറ്റ്യാടി, മൊഗ്രാൽ, പെരിയാർ, പെരുമ്പ, പുഴക്കൽ, രാമപുരം, തിരൂർ, ഉപ്പള തുടങ്ങിയ നദികളാണ് സംസ്ഥാനത്ത് അതിമലിനീകരണ വിധേയമായതായി കണ്ടെത്തിയത്. നഗരങ്ങളിൽനിന്ന് ഒഴുക്കിവിടുന്ന മലിന ജലവും വ്യാവസായിക മാലിന്യങ്ങളും നദികളെ വലിയ തോതിൽ മലിനമാക്കുന്നു.
കാർഷിക മാലിന്യങ്ങളും നദികളെ മലിനീകരിക്കുന്നു. ടി.എൻ. പ്രതാപൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ നദീജലങ്ങളിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് പരിശോധിച്ചാണ് 351 നദികൾ മലിനമാണെന്ന് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.