കണ്ണൂർ: കുടിവെള്ളത്തിെൻറ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇനി സ്കൂൾലാബും. ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി ലാബ് ഉപയോഗിച്ചാണ് കിണറുകളിലെ വെള്ളത്തിെൻറ ഗു ണമേന്മ പരിശോധിക്കുന്നത്. ഇതിനായി ഒരു പഞ്ചായത്തിൽ ഒരു സ്കൂളിലെ കെമിസ്ട്രി ലാബ് പൂർണ സജ്ജമാക്കും.
എം.എൽ.എമാരുടെയും മറ്റും ഫണ്ട് ഉപയോഗിച്ചാണ് ആവശ്യമായ സം വിധാനം ഒരുക്കുന്നത്. കെമിസ്ട്രി അധ്യാപകെൻറ മേൽനോട്ടത്തിലാകും വെള്ളം പരിശോധന. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ലാബ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്്. ലാബിെൻറ ഉദ്ഘാടനം ഇൗമാസം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഹരിത കേരളം മിഷെൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ കാലത്തുണ്ടായ പ്രളയത്തിൽ കേരളത്തിലെ കിണറുകളിലെ വെള്ളം മലിനമാക്കപ്പെട്ടിരുന്നു. നിലവിൽ കേരളത്തിലെ മുഴുവൻ വീടുകളിലും ശൗചാലയങ്ങൾ വന്നതോടെ ഇതിൽ നിന്നുള്ള മാലിന്യങ്ങൾ കിണർവെള്ളത്തെ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കിണറുകളിലെ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യമായി അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ കിണറുകളിലെയും വെള്ളം പരിശോധിക്കും. അതിനുശേഷം ധർമടം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും കിണർ വെള്ളം പരിശോധിക്കും. തുടർന്ന് തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കും. ഏപ്രിൽ-മേയ് മാസത്തോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 941 ഹയർ സെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ സജ്ജമാക്കി പരിശോധന തുടങ്ങും. പരിേശാധനയിൽ കിണർ വെള്ളത്തിൽ പോരായ്മ കണ്ടെത്തിയാൽ പരിഹരിക്കാനാവശ്യമായ നടപടി ഹരിത കേരള മിഷൻ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.