കൊച്ചി: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സംസ്ഥാന ജലഗതാഗത വകുപ്പ് വാട്ടർ ടാക്സി സർവിസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ട് ബോട്ട് ഉപയോഗിച്ചാകും സർവിസ്. ഇതിനു സർക്കാർ അനുമതി നൽകി. ആലപ്പുഴ, മുഹമ്മ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്,10 പേർക്ക ്സഞ്ചരിക്കാൻ കഴിയുന്ന അതിവേഗ ബോട്ടുകളാകും ടാക്സിയായി ജലത്തിലിറങ്ങുക. വിനോദസഞ്ചാരികൾക്ക് കുട്ടനാടൻ കാഴ്ചകൾ കാണാൻ ഇത് വാടകക്ക് എടുക്കാം. ആവശ്യക്കാർക്ക് ജലയാത്രക്കായും ലഭ്യമാകും. ഇതിനായി തയാറാക്കുന്ന പ്രത്യേക നമ്പറിൽ വിളിച്ചാൽ ടാക്സി സേവനം ലഭ്യമാകും.
സർക്കാർ അംഗീകാരം ലഭിച്ചതോടെ ബോട്ടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ഒരുവർഷത്തിനുള്ളിൽ സർവിസ് ആരംഭിക്കും. വകുപ്പിലെ ജീവനക്കാരെ തന്നെയാകും ഇതിെൻറ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുക.ഇതിനു പുറമെ, ജലഗതാഗതം സുരക്ഷിതമാക്കുന്നതിനായുള്ള ജീവന്‍രക്ഷ ബോട്ടുകളും ഉടൻ പുറത്തിറക്കുമെന്നും അധികൃതർ പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും അപകടങ്ങളിൽ സഹായത്തിനെത്താനുമാണ് അഞ്ചുബോട്ടുകൾ തയാറാക്കുന്നത്.
പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള സജ്ജീകരണവും ബോട്ടിലുണ്ടാകും.പാണാവള്ളി, മുഹമ്മ, ആലപ്പുഴ, കോട്ടയം, എറണാകുളം ജെട്ടികളില്‍ ഓരോ ബോട്ട് വീതമാണുണ്ടാകുക. സര്‍ക്കാര്‍ 1.95 കോടി ഇതിനായി അനുവദിച്ചിട്ടുണ്ട്.അടിയന്തരഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന എല്ലാ സുരക്ഷ ഉപകരണങ്ങളും ബോട്ടിലുണ്ടാകും. അപകടങ്ങളിൽപെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള സംവിധാനത്തിനു പുറമെ ഓക്സിജന്‍ സിലിണ്ടര്‍, ബെഡ് എന്നിവയും അപകടമേഖലയില്‍നിന്ന് 20 പേരെ വരെ വഹിച്ചു കൊണ്ടു സുരക്ഷിത സ്ഥാനത്തേക്കു പോകാനുള്ള സൗകര്യവുമുണ്ടാകും.
സെപ്റ്റംബറോടെ സർവിസ് തുടങ്ങും. നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്കി നിയോഗിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതും പ്രഥമശുശ്രൂഷ നല്‍കുന്നതുമൊക്കെ ബോട്ടിലെ ജീവനക്കാര്‍ തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.